14 November Wednesday

വൈദികർ പീഡിപ്പിച്ച കേസ്: വനിതാകമീഷൻ മൊഴിയെടുത്തു

സ്വന്തം ലേഖകൻUpdated: Sunday Jul 8, 2018


തിരുവല്ല
ഓർത്തഡോക്സ് സഭയിലെ വൈദികർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്ന വീട്ടമ്മയിൽനിന്ന് ദേശീയ വനിതാകമീഷൻ അധ്യക്ഷ രേഖാ ശർമ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച യുവതിയുടെ വീട്ടിലെത്തിയ രേഖാ ശർമയും  കമീഷനിലെ രണ്ട് അംഗങ്ങളും പരാതിക്കാരിയുടെ ഭർത്താവിൽനിന്നും മൊഴിയെടുത്തു.
ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ വേണ്ടിവന്നാൽ കക്ഷി ചേരുമെന്ന‌്  മാധ്യമപ്രവർത്തകരോട് രേഖാ ശർമ പറഞ്ഞു. സഭയുടെ നിരണം ഭദ്രാസന ആസ്ഥാനം സന്ദർശിച്ചശേഷമാണ് കമീഷൻ അംഗങ്ങൾ മടങ്ങിയത്.

യുവതി തിരുവല്ല മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രധാന വാർത്തകൾ
Top