19 October Friday

ദുരിതാശ്വാസ നിധി: മന്ത്രിമാരുടെ ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ കെ ബാലന്റെ ഭാര്യ ഡോ  പി കെ ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ്  സുലേഖ, സി രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം കെ, കെ രാജുവിന്റെ ഭാര്യ ബി ഷീബ, എ കെ ശശീന്ദ്രന്റെ ഭാര്യ എന്‍ ടി അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top