21 September Friday

കോഴിക്കോട്ട് പുതിയ വൈറസ് സംശയം; വെസ്റ്റ് നൈല്‍ ലക്ഷണങ്ങളുമായി യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍Updated: Friday Aug 3, 2018


കോഴിക്കോട് > 'വെസ്റ്റ്‌നൈല്‍' പനിയുടെ ലക്ഷണങ്ങളുമായി യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ആദ്യ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. മൂന്ന് പരിശോധനകൂടി കഴിഞ്ഞാല്‍ മാത്രമേ വൈറസിന്റെ സാന്നിധ്യം ഉറപ്പിക്കാനാകൂയെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ അറിയിച്ചു.
 
പുതിയങ്ങാടി സ്വദേശിയായ 24കാരിയിലാണ്‌ രോഗലക്ഷണങ്ങളുള്ളത്. കൊതുകില്‍നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പകരുന്നത്.  പക്ഷികളാണ് വൈറസ് വാഹകര്‍. 2005ല്‍ ആലപ്പുഴയില്‍ ഈ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിപാ വൈറസ്‌പോലെ അപകടകാരിയല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
  
പനിയും മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളുമായി ജൂലൈ 13നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീണ്ടും പരിശോധിച്ചശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂവെന്ന് ഡിഎംഒ ഡോ. വി ജയശ്രീ അറിയിച്ചു. അടുത്ത സാമ്പിള്‍ ശനിയാഴ്ച പുണെയിലേക്ക് അയക്കും.

 

പ്രധാന വാർത്തകൾ
Top