24 September Monday

അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല പ്രളയകാരണം; കേരളത്തിലുണ്ടായത് അതിശക്തമായ മഴ: കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് മേധാവി സുഭാഷ് ചന്ദ്ര

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

തിരുവനന്തപുരം > അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല കേരളത്തിലുണ്ടായ  പ്രളയകാരണമെന്ന് കേന്ദ്ര ജല ജലകമ്മീഷന്‍. പ്രളയ മുന്നറിയിപ്പ് മേധാവി സുഭാഷ് ചന്ദ്രയാണ് ഇത് വ്യക്തമാക്കിയതെന്ന് മനോരമ ന്യൂസ്‌ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്. ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായി. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.

 


അപ്രതീക്ഷവും അതിശക്തവുമായ മഴയാണ് പ്രളയത്തിന്‌ കാരണമായത്.100 വര്‍ഷത്തിനിടെയുണ്ടാകുന്ന പ്രളയമാണ് കേരളത്തിലുണ്ടായതെന്നും വാര്‍ത്ത വിശദീകരിക്കുന്നു.

പ്രളയം മനുഷ്യസൃഷ്ടിയാണെന്നും മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതാണു ദുരന്തകാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ തര്‍ക്കം മൂലം ഇടുക്കി - ചെറുതോണി അണക്കെട്ട് തുറക്കാന്‍ വൈകി, ആളിയാര്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതു ചാലക്കുടിയെയും ബാധിച്ചിരുന്നു, എന്നിങ്ങനെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷേ നേതാവില്‍ നിന്നുമുണ്ടായത് .
 
എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് അക്കമിട്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര ജല കമ്മീഷനും  പ്രളയവുമായി ബന്ധപ്പെട്ട വസ്തുതകള്‍
 വ്യക്തമാക്കിയത്






 

പ്രധാന വാർത്തകൾ
Top