24 September Monday

സുധീരനെതിരെ ഒരു വിഭാഗം: തിരുത്തിയില്ലെങ്കിൽ വീണ്ടും തോൽവിയെന്ന‌് കോണ്‍. നേതൃയോ​ഗം

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


ആലപ്പുഴ
കോൺ​ഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാതെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കനത്തപരാജയമായിരിക്കും ഫലമെന്ന് ജില്ലാ നേതൃയോ​ഗം. ചെങ്ങന്നൂരിൽ പരാജയപ്പെട്ട സാഹചര്യം തുടരുകയാണ്. നേതൃത്വത്തിന്റെ പരസ്യപ്രസ‌്താവനകളും ഏകാധിപത്യപ്രവണതകളും കോൺ​ഗ്രസിനെ അപഹാസ്യമാക്കുകയാണന്ന് യോ​ഗം വിലയിരുത്തി.
ചെങ്ങന്നൂരിൽ വൻപരാജയമുണ്ടായത് സംഘടനാ ദൗർബല്യം മൂലമാണ്. 1500 ബൂത്തുകമ്മിറ്റികളും 146 മണ്ഡലം കമ്മിറ്റികളും 21 ബ്ലോക്ക് കമ്മിറ്റികളും ഉള്ളതിൽ പ്രവർത്തിക്കുന്നത് വിരലിലെണ്ണാവുന്നവയാണ്.

ബൂത്ത് നിലവാരം മുതൽ കമ്മിറ്റികളെ പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർലമെന്റ് മണ്ഡലങ്ങളിൽ ഓരോന്നിലും ചെങ്ങന്നൂർ ആവർത്തിക്കുമെന്ന് യോ​ഗത്തിൽ പ്രവർത്തകർ ചൂണ്ടിക്കാണിച്ചു.വി എം സുധീരൻ പാർടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി ഈ വിഭാ​ഗം ആക്ഷേപമുന്നയിച്ചു. ബിജെപിയെ സഹായിക്കുന്ന നിലപാടുകളാണ് സുധീരൻ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ അണികളുടെ വികാരമാണ് സുധീരൻ രാജ്യസഭാസീറ്റിന്റെ കാര്യത്തിലടക്കം പ്രകടിപ്പിച്ചതെന്ന് എതിർവിഭാ​ഗം ആരോപിച്ചു.
ഡിസിസി പ്രസിഡന്റ് എം ലിജു അധ്യക്ഷനായി. കെസി വേണു​ഗാപാൽ എംപി പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top