17 July Tuesday

എല്ലാ ഗ്രാമങ്ങളിലും രാമന്റെ പ്രതിമ സ്ഥാപിക്കും: വിഎച്പി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 29, 2017

ബംഗളൂരു > ശ്രീരാമന്റെ പ്രതിമ എല്ലാ ഗ്രാമങ്ങളിലും സ്ഥാപിക്കണമെന്ന ആഹ്വാനവുമായി തീവ്ര ഹിന്ദു സംഘടനയായ വിഎച്പി. കര്‍ണാടകയിലാണ് വിഎച്പി ആഹ്വാനം നടത്തിയത്. കര്‍ണാടകത്തില്‍ സമാപിച്ച ധര്‍മ്മ സന്‍സദ് പരിപാടിയിലായിരുന്നു പ്രഖ്യാപനം. വിഎച്പിക്ക് പുറമേ ബജ്ഗരംങ്ദള്‍, വിവിധ സംഘപരിവാര്‍ സംഘടനകള്‍ എന്നിവരും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷികമാണ് ഡിസംബര്‍ ആറ്.

 അയോധ്യ പ്രശ്‌നത്തില്‍ ഡിസംബര്‍ അഞ്ചിന് സുപ്രീംകോടതി വിചാരണ ആരംഭിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിഎച്പിയുടെ ആഹ്വാനം
 

പ്രധാന വാർത്തകൾ
Top