12 December Wednesday

ബിജെപിയുടേത് രാഷ്‌‌ട്രീയ മുതലെടുപ്പ്; സമരങ്ങള്‍ നിര്‍ത്തിവെക്കണം: വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018

ചേര്‍ത്തല > പുനപ്പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ തീരുമാനം വരുംവരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. യുവതീപ്രവേശം അനുവദിച്ച വിധിയെ എതിര്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസമാണ് പുനഃപരിശോധന ഹര്‍ജി കേള്‍ക്കാനുള്ള തീരുമാനം.

സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കാത്തത് ശരിയായ തീരുമാനമാണ്. വിധിയുണ്ടെങ്കിലും ഇല്ലെങ്കിലും യുവതികള്‍ ശബരിമലയിലേക്ക് പോകില്ലെന്നാണ് തന്റെ നിലപാട്. അതില്‍ മാറ്റമില്ല. ശബരിമലയില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തുവെന്നു പറയുന്നവര്‍ അവിടെ നടന്ന അക്രമങ്ങളെക്കുറിച്ചു പ്രതികരിക്കണം. സര്‍ക്കാരിന് കര്‍ശന നിലപാട് എടുക്കേണ്ടിവന്നതാണെന്നും എല്ലാ സാഹചര്യങ്ങളും മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top