23 July Monday

വരാപ്പുഴ സംഭവം: എസ്‌ഐ ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

കൊച്ചി > വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ ദീപക്കിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ എട്ട് മണിക്കൂറുകളായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ ചോദ്യം ചെയ്‌ത് വരികയായിരുന്നു.ഇതിനുപിന്നാലെയാണ് എസ്‌ഐയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

രാവിലെ 11 മണിയോടെയാണ് പ്രത്യേക അന്വേഷണസംഘം എസ്‌ഐ ജി എസ് ദീപക്കിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ശ്രീജിത്തിനെ എസ്‌ഐ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നും ശ്രീജിത്തിന്റെ അറസ്‌റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത് .

എസ്‌ഐയെ പ്രതിയാക്കുന്നതും അറസ്‌റ്റ് ചെയ്യുന്നതും സംബന്ധിച്ച് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ പറയാന്‍ കഴിയൂ എന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞിരുന്നു

പ്രധാന വാർത്തകൾ
Top