25 September Tuesday

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ട
വരാപ്പുഴ ശ്രീജിത്ത്‌ കസ്‌റ്റഡി മരണക്കേസ‌് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട‌് ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച്‌ നേരത്തെ നിരസിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയ‌്, ജസ്‌റ്റിസ്‌ എ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ തള്ളിയത്‌.

ഹർജിക്കാരിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിച്ച സിബിഐയെ കോടതി വിമർശിച്ചു. പൊലീസിന്റെ കേസന്വേഷണത്തിൽ അപാകത ഉണ്ടെന്ന  വാദം നിരസിച്ചു. ഈ ഘട്ടത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്ന്‌ കോടതി ശാസിച്ചു. അന്വേഷണം സിബിഐയെ ഏൽപ്പിച്ചിട്ടില്ലെന്നും നിയുക്ത ഏജൻസി കേസിന്റെ ന്യായാന്യായങ്ങളിലേക്ക്‌ കടക്കുന്നത്‌ അനുചിതമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സിഐ അടക്കം ഒമ്പത്‌ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തുവെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ ശുപാർശപ്രകാരം മുൻ എസ്‌പി സസ്‌പെൻഷനിലാണെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

പ്രധാന വാർത്തകൾ
Top