21 November Wednesday

വാളയാര്‍ നടുപ്പതി ഊരില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

പാലക്കാട് > വാളയാര്‍ നടുപ്പതി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. നടുപ്പതി ഊരിലെ സുന്ദരന്റെ മകന്‍ മണികണ്ഠനാണ് (19) കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച്ച വൈകീട്ട് ആറോടെയാണ് സംഭവം.

മലബാര്‍ സിമന്റ്‌സ് ഫാക്ടറിക്കും മൈനിനും ഇടയിലുള്ള നടുപ്പതി ഊരിലെ തോടിന് സമീപം വെളിക്കിരിക്കാന്‍ പോയ മണികണ്ഠനെ ഒറ്റയാന്‍ അക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  സ്ഥലത്തെത്തിയവര്‍ കാട്ടാനയെ അവിടെ നിന്നോടിച്ചു.

ഒരാഴ്‌ച്ചയായി ഒറ്റയാന്‍ സ്ഥിരമായി ഊരിന് സമീപം കറങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനംവകുപ്പ് ഇവിടങ്ങളില്‍ പരിശോധനയും നടത്തുന്നുണ്ട്. വാളയാര്‍ എസ്‌ഐ അന്‍ഷാദ്, ഫോറസ്റ്റ് റേഞ്ചര്‍ ജില്‍ജിത്ത് എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഡിഎഫ്ഒ ശനിയാഴ്‌ച്ച രാവിലെ സ്ഥലം സന്ദര്‍ശിക്കും.

മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അമ്മ: സുന്ദരി. സഹോദരങ്ങള്‍: അനില്‍കുമാര്‍ (വനംവകുപ്പിലെ താല്‍കാലിക വാച്ചര്‍), സൂര്യപ്രകാശ്, നിത്യ.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top