21 September Friday

ദക്ഷിണേന്ത്യയുടെ ശബ്ദം: വി എസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


തിരുവനന്തപുരം
ദേശീയരാഷ്ട്രീയത്തിൽ പല ഘട്ടങ്ങളിലും ദക്ഷിണേന്ത്യയുടെ ശബ്ദമാകാൻ കഴിഞ്ഞ നേതാവാണ‌് കലൈഞ്ജർ കരുണാനിധിയെന്ന‌് വി എസ് അച്യുതാനന്ദൻ അനുസ‌്മരിച്ചു. ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയർത്താൻ ശ്രമിച്ച നേതാവായിരുന്നു കരുണാനിധി. അദ്ദേഹത്തിന്റെ  വിയോഗം, ആ പാദമുദ്ര പതിഞ്ഞ എല്ലാ മേഖലകളിലും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്‐ വി എസ് പറഞ്ഞു. ഗവർണർ ജസ്റ്റിസ് പി സദാശിവവും അനുശോചിച്ചു. നികത്താനാകാത്ത നഷ്ടമാണ്‌ തമിഴ്‌നാടിനുണ്ടായത്‌.

പ്രധാന വാർത്തകൾ
Top