Top
25
Saturday, November 2017
About UsE-Paper

ബ്ലാക്‌മെയില്‍ ചെയ്തത് ആരെന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിക്കാന്‍ സുധീരന് ധൈര്യമില്ലെന്ന് കോടിയേരി; തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം പരിശോധിച്ച ശേഷം നടപടി

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > രാജ്യത്തെ കാര്‍ഷിക മേഖലയേയും കര്‍ഷകരേയും കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അതിന്റെ ദുരന്തമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വെറും കാഴ്ച്ചക്കാരായി മാറിയിരിക്കുന്നു. കര്‍ഷകര്‍ ഇതിന്റെ ഫലമായി കൊടിയ ദുരിതം പേറുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു നിശ്ചിത വില ഇപ്പോഴില്ല. ഇതിന്റെ ഫലമായി കൃഷിക്കാര്‍ കാര്‍ഷിക ഉല്‍പ്പാദന രംഗത്ത് നിന്നും പിന്‍മാറിയിരിക്കുകയാണ്.

കൃഷിക്കാര്‍ക്ക് പ്രോത്സാഹനം കൊടുത്തുകൊണ്ട് മാത്രമേ കേരളത്തിലെ കൃഷി രീതി സംരക്ഷിക്കാനും അത് മുന്നോട്ട് കൊണ്ടുപോകാനും കഴിയൂ. ഇത് തിരിച്ചറിഞ്ഞ് പാര്‍ട്ടി തന്നെ നേരിട്ട് ഇടപെട്ട് പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി വിഷയത്തില്‍ ഇടപെടുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹരിതകേരളം പദ്ധതി. മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. പതിനേഴായിരം ഹെക്‌ടര്‍ സ്ഥലത്ത് പുതിയതായി പച്ചക്കറി കൃഷി വ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിന് ശേഷമാണിത്. കേരളത്തിലെ വവിധപ്രദേശങ്ങളിലായി 101 സ്ഥിരം വിപണികള്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിരികയാണെന്നും കോടിയേരി പറഞ്ഞു


ആര് നിയമം ലംഘിച്ചാലും അത് ശരിയാണെങ്കില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തോമസ് ചാണ്ടി വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ആ നിയമോപദേശം പരിശോധിച്ച് വരികയാണ്. വിഷയത്തില്‍ തീരുമാനം എടുക്കാന്‍  മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സംഭവം പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. എല്‍ഡിഎഫിന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി എന്ത് തീരുമാനമെടുത്താലും അത് എല്ലാവരും അംഗീകരിക്കേണ്ടി വരും. എന്‍സിപിക്കും അത് ബാധകമാണ്.

തെറ്റ് ചെയ്‌തവരെ സംരക്ഷിക്കില്ല. ചെയ്യാത്തവരെ ക്രൂശിക്കുകയുമില്ല.ആരാണ് ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്‌തത് എന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിക്കാനുള്ള ധൈര്യം
സുധീരനില്ല.അതുകൊണ്ടാണ് ഞങ്ങള്‍ക്ക് നേരെ വരുന്നത്. സോളാര്‍ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്ന അജണ്ടയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
 

Related News

കൂടുതൽ വാർത്തകൾ »