16 November Friday

പൊതുമേഖലാ പെട്രോളിയം കമ്പനികൾ 25 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര പെട്രോളിയം കമ്പനികളുടെ സംഭാവനയായ 25 കോടി രൂപയുടെ ചെക്ക് പെട്രോളിയം മന്ത്രാലയത്തിനു വേണ്ടി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.

കൊച്ചി>പ്രള‌യകെടുതിയിൽ നിന്ന‌് കേരളത്തെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കേന്ദ്ര പൊതുമേഖലാ പെട്രോളിയം കമ്പനികൾ 25 കോടി രൂപ നൽകി. പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ വക 25 കോടി രൂപയുടെ ചെക്ക്, പെട്രോളിയം മന്ത്രാലയത്തിനു വേണ്ടി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വി മുരളീധരൻ എംപി, ബിപിസിഎൽ. കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ പണിക്കർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും പ്രതിനിധികൾ എന്നിവരും കൂടെയുണ്ടായിരുന്നു. കൊച്ചി റിഫൈനറി പ്ലാന്റുകളുടെ പ്രവർത്തനത്തിനാവശ്യമായ ജലവിതരണം നടത്തുന്ന പെരിയാർ പമ്പിംഗ് സ്റ്റേഷനിൽ വെള്ളം കയറിയതടക്കമുള്ള കടുത്ത വെല്ലുവിളികൾക്കിടയിലും, പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കൊച്ചി റിഫൈനറിയിലെ യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നതായി ബിപിസിഎല്‍ വൃത്തങ്ങൾ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top