18 November Sunday

മഹാരാജാസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി പ്രത്യേക ടോയ്‌ലെറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


കൊച്ചി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമല്ല, ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കും എറണാകുളം മഹാരാജാസ് കോളേജിൽ പ്രത്യേക ടോയ്‌ലെറ്റ്. കേരളത്തിലെ  ഒരു കോളേജിൽ  ആദ്യമായാണ‌് ട്രാൻസ്‌ജെൻഡർമാർക്കായി പ്രത്യേക ടോയ്‌ലെറ്റ് സൗകര്യമൊരുക്കുന്നത‌്.  സംസ്ഥാന സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ സംവരണ ഉത്തരവുപ്രകാരം ദയഗായത്രി, പ്രവീൺനാഥ്, തീർഥ സാർവിക എന്നിവർ മഹാരാജാസിൽ പ്രവേശനം നേടിയിരുന്നു. തനു തംബുരു നേരത്തെ മെരിറ്റിലും പ്രവേശനം നേടിയിരുന്നു.  ഇതോടെ മഹാരാജാസിൽ പഠിക്കുന്ന ട്രാൻസ് ജെൻഡർ വിദ്യാർഥികളുടെ എണ്ണം നാലായി.

വരും വർഷങ്ങളിലും ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾ പഠനത്തിനായി മഹാരാജാസിലെത്തുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. തങ്ങളെ സമൂഹം അംഗീകരിച്ചുതുടങ്ങിയതിന്റെ പ്രതിഫലനമാണ് മഹാരാജാസ് കോളേജിന്റെ പുതിയ സമീപനമെന്ന് ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top