21 September Friday

ജീവനക്കാരില്ല; 5 ദിവസത്തേക്ക് 8 ട്രെയ്‌നുകള്‍ റദ്ദാക്കി, 4 പാസഞ്ചര്‍ ഭാഗികമായി യാത്ര റദ്ദാക്കി

സ്വന്തം ലേഖകന്‍Updated: Tuesday Sep 4, 2018

തിരുവനന്തപുരം > ജീവനക്കാരില്ലാത്തതിനാല്‍  ട്രെയിനുകള്‍  റദ്ദാക്കുന്നത് പതിവാകുന്നു.  പ്രളയ ദുരന്തത്തെത്തുടര്‍ന്ന് തകരാറിലായ ട്രാക്കുകളും മറ്റും യാത്രായോഗ്യമാക്കിയെങ്കിലും ട്രെയിന്‍ സര്‍വീസുകള്‍ ഇപ്പോഴും പൂര്‍ണതോതില്‍ സജ്ജമായില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ നിരന്തരം റദ്ദാക്കുകയാണ്.

ഏറ്റവുമൊടുവില്‍, ബുധനാഴ്ച മുതല്‍ ഒന്‍പത് വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 56043-56044 ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333-56334 പുനലൂര്‍-കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 5637356374 ഗുരുവായൂര്‍-തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍,  56387- 56388 എറണാകുളം-കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്.

നാല് പാസഞ്ചറുകള്‍ ബുധനാഴ്ച മുതല്‍ ഒന്‍പത് വരെ ഭാഗികമായി യാത്ര റദ്ദാക്കിയിട്ടുണ്ട്.  56663 തൃശൂര്‍ -കോഴിക്കോട് പാസഞ്ചര്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും 56664 കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.  56365 ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനുമിടയിലും  56366 പുനലൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍  പുനലൂരിനും കൊല്ലത്തിനുമിടയിലും സര്‍വീസ് നടത്തില്ല.

ചൊവ്വാഴ്ചയും എട്ട് പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നിരവധി പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top