15 November Thursday

പുഴവെള്ളം കളമശേരിയിലേക്ക് : ആലുവ എറണാകുളം റോഡില്‍ ഗതാഗത തടസ്സം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

കൊച്ചി> കൊച്ചിയില്‍ പ്രളയ ദുരിതം വര്‍ധിപ്പിച്ച് എറണാകുളം-ആലുവ റോഡില്‍ ഗതാഗതം ബുധനാഴ്ച രാത്രിയില്‍ ഭാഗികമായി തടസ്സപ്പെട്ടു. കളമശ്ശേരിയ്ക്കും ആലുവയ്ക്കുമിടയില്‍  കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം ദേശീയ പാതയില്‍ വെള്ളം കയറിയതാണ് തടസ്സമായത്. പെരിയാര്‍ നിറഞ്ഞുകവിഞ്ഞെങ്കിലും ഇതുവരെ ദേശീയ പാതയില്‍ ആലുവയ്ക്കിപ്പുറം പുഴവെള്ളം എത്തിയിരുന്നില്ല. പെട്ടെന്ന് കൈത്തോടുകള്‍ വഴിയെത്തിയ വെള്ളം റോഡില്‍ പരക്കുകയായിരുന്നു. ഒട്ടേറെ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി.

ഇടപ്പള്ളി വരെ പുഴവെള്ളം എത്താനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്നാണ് സൂചന. കനത്ത മഴയില്‍ നഗരത്തിലെ വെള്ളക്കെട്ട് ഉണ്ടാകുന്ന മേഖലകളില്‍ ഇപ്പോള്‍ തന്നെ വെള്ളം തങ്ങിനില്‍ക്കുകയാണ്. പലറോഡിലും വാഹനം ഓടുന്നില്ല .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top