19 November Monday

ഹോട്ടലുകളില്‍ ബിയര്‍ നിര്‍മാണം: അനുമതി നല്‍കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല: എക്‌സൈസ് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

കോഴിക്കോട് > ഹോട്ടലുകളില്‍ ബിയര്‍ നിര്‍മിക്കുന്നതിന് ലൈസന്‍സ് നല്‍കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന്‌ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും  മന്ത്രി കോഴിക്കോട് വ്യക്തമാക്കി. മദ്യ മേഖലയില്‍ ഒരു നയം പ്രഖ്യാപിച്ചിട്ടുണ്ട്. ആ നയത്തിനനുസൃതമായാണ്  സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുപോരുന്നത്‌; മന്ത്രി പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ പലതുമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല; അദ്ദേഹം വിശദീകരിച്ചു. 

സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരുടെ വീടും  മന്ത്രി സന്ദര്‍ശിച്ചു.എണ്‍പത്തിയഞ്ചാം പിറന്നാൡലേക്കെത്തുന്ന എംടിക്ക്‌ മന്ത്രി സര്‍ക്കാരിന്റെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

ഫോട്ടോ : ജഗത് ലാല്‍

ഫോട്ടോ : ജഗത് ലാല്‍



 

പ്രധാന വാർത്തകൾ
Top