21 October Sunday

ശബരിമല വികസനം: ടി കെ എ നായര്‍ ചെയര്‍മാനായി ഉപദേശക സമിതി

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

തിരുവനന്തപുരം > ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി നടത്തുന്നതിന്‌ ടികെഎ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥനായ ടി കെ എ നായര്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.

റിട്ടയേര്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി എം മനോഹരന്‍, പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥനായ ടി ബാലകൃഷ്ണന്‍, റിട്ടയേര്‍ഡ് ഐ പി എസ് ഉദ്യോഗസ്ഥനായ കെ പി സോമരാജന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബൃഹദ് പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top