14 December Friday

രണ്ട്‌ ടിപ്പറുകള്‍ക്കിടയില്‍ ഞെരുങ്ങി ഡ്രൈവർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 8, 2018

കിളിമാനൂർ> ടിപ്പർ നിരങ്ങി മറ്റൊരു ടിപ്പറിൽ തട്ടിയ അപകടത്തിൽ പെട്ട്‌ ടിപ്പർ ഡ്രൈവർ മരിച്ചു. രണ്ട്‌ ടിപ്പറുകൾക്കിടയിൽ ഞെരിഞ്ഞമർന്നാണ്‌ പേരൂർക്കട ഇന്ദിരാനഗറിൽ സൂര്യാ റസിഡന്റ്സിൽ വീട്ടുനമ്പർ 16 ൽ  അരുൺകുമാർ (32) ആണ് മരിച്ചത്. അരുൺകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ടിപ്പർ. ഡ്രൈവർ സ്ഥലത്തില്ലാത്തതിനെ തുടർന്നാണ്‌ അരുൺകുമാർ തന്നെ വണ്ടിയോടിച്ചത്‌.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ കിളിമാനൂരിന് സമീപം കാട്ടുചന്തക്കും കളത്തറമുക്കിനുമിടയിലാണ് അപകടം. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്. കാട്ടുചന്തക്കും കളത്തറമുക്കിനുമിടയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ദിവസങ്ങളായി മണ്ണിടിക്കൽ നടന്നുവരുകയായിരുന്നു.

നിരവധി ടിപ്പറുകൾ ഈ മേഖലയിൽ നിന്ന് മണ്ണ് ശേഖരിച്ചിരുന്നു. ഇവിടെ നിന്നും ഒരുലോഡ് മണ്ണുമായി പോയി തിരികെ വീണ്ടുമെത്തിയി അരുൺകുമാർ തന്റെ ടിപ്പർ മറ്റൊരു ടിപ്പറിന്റെ പുറകിലായി ഒതുക്കാൻ ശ്രമിച്ചെങ്കിലും സ്ഥലക്കുറവ് കാരണം നടന്നില്ല.തുടർന്ന് സ്ഥലം പരിശോധിക്കാനായി ടിപ്പർ സൈഡിൽ നിർത്തി തൊട്ടുമുന്നിൽ കിടന്ന  ടിപ്പറിന്റെ പുറകിൽ അരുൺ എത്തിയപ്പോൾ സ്വന്തം ടിപ്പർ ഹാന്റ് ബ്രേക്ക് അഴിഞ്ഞ് തെന്നിയിറങ്ങി അരുണിന്റെ ദേഹത്ത് അമരുകയായിരുന്നു.

 ഇരുടിപ്പറുകൾക്കുമിടയിൽ അമർന്ന് ഞെരുങ്ങിയ അരുൺകുമാറിനെ ഓടിക്കൂടിയ മറ്റ് ഡ്രൈവർമാർ പുറത്തെടുത്ത്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല . അവിവാഹിതനാണ് മരിച്ച അരുൺകുമാർ.അച്‌ഛൻ :  ശാരംങധരൻ . അമ്മ: കുശലകുമാരി . സഹോദരി : അർച്ചന

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top