14 November Wednesday

സി കെ ജാഫര്‍ തൊടുപുഴ വൈസ് ചെയര്‍മാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

തൊടുപുഴ > തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാനായി മുസ്ലീം ലീഗിലെ അഡ്വ.സി കെ ജാഫര്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം കോണ്‍ഗ്രസിലെ ടി കെ സുധാകരന്‍ നായര്‍ രാജിവെച്ച സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

യുഡിഎഫ് സ്ഥാനാര്‍ഥി സി കെ ജാഫറിന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സുമ മോള്‍ സ്റ്റീഫന് 13 വോട്ടും ലഭിച്ചു. ബിജെപി അവരുടെ ഏഴ് വോട്ടുകള്‍ അസാധുവാക്കി. ഒരു ബിജെപി അംഗം വിട്ടുനിന്നു. മുതലക്കോടം വാര്‍ഡിനെയാണ് ജാഫര്‍ പ്രതിനിധീകരിക്കുന്നത്.

നേരത്തെ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിനി മധു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് വൈസ് ചെയര്‍മാനായിരുന്ന ടി കെ സുധാകരന്‍ നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നായിരുന്നു മിനി മധു തെരഞ്ഞെടുക്കപ്പെട്ടത്. ഇത് യുഡിഎഫിന് വന്‍ തിരിച്ചടിയുമായിരുന്നു.




 

പ്രധാന വാർത്തകൾ
Top