14 November Wednesday

സദാചാര പൊലീസ്‌ ആക്രമണത്തിൽ മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു

സ്വന്തം ലേഖകൻUpdated: Saturday Sep 1, 2018

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച സാജിദിനെ കെട്ടിയിട്ട്‌ മർദ്ദിക്കുന്ന ദൃശ്യം

താനൂർ > സദാചാര പൊലീസ് ചമഞ്ഞുള്ള ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത്‌ യുവാവ് ആത്മഹത്യ ചെയ്തു. താനൂർ പെരുമണ്ണ ക്ലാരി പണിക്കർ പടി സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകൻ സാജിദിനെ(24) യാണ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

ബുധനാഴ്ച രാത്രി സമീപത്തെ വീട്ടു പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു എന്നാരോപിച്ച്‌ പ്രദേശവാസികൾ സാജിദിനെ പിടികൂടി മർദ്ദിച്ച് അവശനാക്കിയിരുന്നു. കെട്ടിയിട്ട്‌ മർദ്ദിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്നാണ്  സാജിദിന്റെ ആത്മഹത്യ.

സാജിദിനെ പരിചയമുള്ളവർ തന്നെയാണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങളടങ്ങിയ കത്ത് ഉള്ളതായാണ്‌ വിവരം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top