25 September Tuesday

24,000 വിദ്യാർഥികൾക്ക‌് ഇന്ന‌ുമുതൽ പാഠപുസ്തകം നൽകും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


കൊച്ചി
പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടമായ എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണംചെയ്യും. ജില്ലയിൽ ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ 18,000 വിദ്യാർഥികൾക്കും ഹയർസെക്കൻഡറി തലത്തിൽ 6,000 വിദ്യാർഥികൾക്കുമാണ് പഠനോപകരണങ്ങൾ പ്രളയത്തിൽ നഷ്ടമായത്. ജില്ലയിൽ 24, 000 വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണംചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി എ സന്തോഷ് പറഞ്ഞു.

നോട്ട്‌ബുക്ക്, സ്കൂൾബാഗ്, ഇൻസ്ട്രുമെന്റ‌് ബോക്സ്, കുട എന്നിവ സന്നദ്ധസംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെയാണ് നൽകുന്നത്. വിതരണത്തിനുള്ള രണ്ടുലക്ഷം നോട്ട്ബുക്കുകൾ കാക്കനാട് എംഎഎം എൽപി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.

ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ഒന്നാം വാള്യം  തിങ്കളാഴ‌്ചമുതൽ സ്‌കൂളുകളിൽ വിതരണം ചെയ്യും. ഈ വർഷത്തെ രണ്ടാം വാള്യപാഠപുസ്തകങ്ങളും ഇതോടൊപ്പം വിതരണംചെയ്യും. നഷ്ടപ്പെട്ട ബാഗും മറ്റു പഠനോപകരണങ്ങളും നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുകയാണ്.

പ്രളയത്തെത്തുടർന്ന്  പട്ടണം ജിഎൽപിഎസ് മാത്രമാണ‌് ജില്ലയിൽ തുറക്കാൻ കഴിയാത്ത സ‌്കൂൾ. സെപ്റ്റിക്‌ടാങ്ക് തകർന്നതിനെത്തുടർന്നാണിത‌്.  ഇവിടെ ശുചീകരണം ഉടൻ പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.


പ്രധാന വാർത്തകൾ
Top