Top
24
Wednesday, January 2018
About UsE-Paper

നികുതി വെട്ടിപ്പ് കേസ്: അന്വേഷണവുമായി സുരേഷ് ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ആഢംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ എംപി സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. സുരേഷ് ഗോപിയുടെ സഹകരണം തൃപ്‌തികരമല്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസില്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ സുരേഷ് ഗോപി ഹാജരാക്കിയ രേഖകള്‍ക്ക് കേസുമായി പ്രത്യക്ഷ ബന്ധമില്ലെന്നാണ്  കണ്ടെത്തല്‍.

രണ്ട് ആഢംബര കാറുകളുടെ ഉടമയായ സുരേഷ്‌ഗോപി നികുതിയിനത്തില്‍  വന്‍ വെട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് കേസ്. പോണ്ടിച്ചേരിയിലും ഡല്‍ഹിയിലുമാണ് കാറുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസ് 10 ദിവസം കഴിഞ്ഞ് പരിഗണിക്കും. അതുവരെ സുരേഷ്‌ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അറിയിച്ചു.കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി സുരേഷ് ഗോപിക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.




 

Related News

കൂടുതൽ വാർത്തകൾ »