19 November Monday

സിറോ മലബാർ സഭാ ഭൂമി ഇടപാട്: ഇടനിലക്കാരന്റെ വീട്ടിലും സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

കൊച്ചി> എറണാകുളം‐അങ്കമാലി സീറോ മലബാർ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാട്‌ സംബന്ധിച്ച്‌ ഇടനിലക്കാരനായ സാജു വർഗീസിന്റെ വീട്ടിലും വി  കെ ഗ്രൂപ്പ്‌ സ്‌ഥാപനങ്ങളിലും ആദായവകുപ്പിന്റെ റെയ്‌ഡ്‌.
 

ആകെ 13 സ്‌ഥാപനങ്ങളിലാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌. അതേസമയം റെയ്‌ഡിൽനിന്ന്‌ സഭാ സ്‌ഥാപനങ്ങളെ ഒഴിവാക്കി. ഭൂമി ഇടപാടിലെ കൃത്യമായ കണക്കും ഇടപാടിലൂടെ ലഭിച്ച പണം നിക്ഷേപിച്ചതെവിടെയെന്നും കണ്ടെത്താനാണ്‌  റെയ്‌ഡ്‌.

13 കോടി രൂപക്ക്‌ ഭൂമി വിൽക്കാനാണ്‌  സഭ സാജുവിനെ ഏൽപ്പിച്ചിരുന്നത്‌. എന്നാൽ 27 കോടി രൂപയ്‌ക്കാണ്‌ ഇടപാട്‌ നടന്നതെന്ന്‌ പറയുന്നു.അതേസമയം 67 കോടി രൂപയുടെ ഇടപാട്‌ നടന്നുവെന്നും ആരോപണമുണ്ട്‌.  ഇതേ തുടർന്നാണ്‌ മാർ ആലഞ്ചേരിക്കും സഭയ്‌ക്കുമെതിരെ വിവാദങ്ങൾ ഉയർന്നത്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top