23 September Sunday

കേരളത്തെ സഹായിക്കരുതെന്ന് പ്രചരണം: പൊലീസ് സംരക്ഷണം വേണമെന്ന സുരേഷ് കൊച്ചാട്ടിലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ന്യൂഡല്‍ഹി > പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വാട്‌സ് ആപ്പിലൂടെയാണ് സുരേഷ് കൊച്ചാട്ടില്‍ കേരളത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തിയത്.

 സുരേഷിന്റെ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. സുരക്ഷാ  ഭീഷണി ഉണ്ടെങ്കില്‍ പൊലീസിനെ അറിയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഫെയ്സ്‌ബുക്ക് പ്രൊഫൈലില്‍ ഇയാള്‍ ബിജെപി ഐടി സെല്‍ അംഗമാണെന്നാണ് കാണിച്ചിരിക്കുന്നത്.

 ഭീഷണികള്‍ കണക്കിലെടുത്ത് സുരക്ഷ നല്‍കണമെന്നാണ് ഇയാള്‍ കോടതിയോടാവശ്യപ്പെട്ടിരുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top