19 January Saturday

ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

വേണുഗോപാലന്‍ നായര്‍

തിരുവനന്തപുരം > തലസ്ഥാനത്ത് ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍  മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ്  മരിച്ചത്. 

ബിജെപി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ഇന്ന് പുലര്‍ച്ചയ്ക്കായിരുന്നു വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സമരപ്പന്തലിലേക്ക് ഓടിക്കയറിയ ഇയാള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടായിരുന്നു മരണം. 

നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ്  വേണുഗോപാലന്‍ നായര്‍.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top