18 November Sunday

റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കത്തിക്കുത്ത്; ഒരാള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

താനൂര്‍ > താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ പിടിയില്‍. ചീരാന്‍ കടപ്പുറം സ്വദേശി അരയന്റെ പുരക്കല്‍ സൂഫിയാനാ(22)ണ് അറസ്റ്റിലായത്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം.മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
 
 താനൂര്‍ സിഐ എം ഐ ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.

വാഴക്കത്തെരു സ്വദേശി തേനായില്‍ അന്‍വര്‍, ചന്തപ്പറമ്പ് സ്വദേശി അനേക്കുളങ്ങര കാസിം , പണ്ടാരക്കടപ്പുറം സ്വദേശി കുട്ടികമ്മുവിന്റെ പുരക്കല്‍ കോമു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top