18 September Tuesday

1000 ക്ലാസുകൾ സംഘടിപ്പിക്കും: സ‌്പീക്കർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


തിരുവനന്തപുരം
നിയമസഭ വജ്രജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അത‌് ഉറപ്പുതരുന്ന മൂല്യങ്ങളെക്കുറിച്ചും 1000 ക്ലാസുകൾ സംഘടിപ്പിച്ചുവെന്ന‌് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘ജനാധിപത്യത്തിന്റെ ഉത്സവം’ പരിപാടിയിൽ സ്വാഗതം പറയുകയായിരുന്നു സ‌്പീക്കർ. ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനകാല സാഹചര്യത്തെ സമഗ്രമായി അവലോകനം ചെയ്യുന്ന ദേശീയ പരിപാടികളാണ‌് സംഘടിപ്പിക്കുന്നത‌്.

‘സ്വതന്ത്ര ഇന്ത്യയിൽ ‌എസ‌്സി, എസ‌്ടി ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ’ എന്ന ദേശീയ സെമിനാറിൽ എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, എസ‌്സി, എസ‌്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. നിർദിഷ്ട എസ‌്സി, എസ‌്ടി ആക്ട‌് ഭേദഗതി വിഷയത്തിൽ അടുത്തിടെയുണ്ടായ ജുഡീഷ്യൽ ഇടപെടലുകളും വിശദമായി ചർച്ച ചെയ്യും.

‘ജനാധിപത്യത്തിൽ സ്ത്രീകൾ’ എന്ന വിഷയത്തിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനവും നടക്കും. നാഷണൽ സ‌്റ്റുഡന്റ‌്സ‌് പാർലമെന്റ‌്, നിയമസഭ നടപടികളെക്കുറിച്ചുള്ള പ്രത്യേക സെമിനാർ, ദേശീയ മാധ്യമ കോൺക്ലേവ‌്, കേരള വികസന സെമിനാർ എന്നിവയും സംഘടിപ്പിക്കും. സംസ്ഥാനത്തും രാജ്യത്താകമാനവും  ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കാൻ ‘ജനാധിപത്യത്തിന്റെ ഉത്സവം’ സഹായകമാകുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top