21 October Sunday

സോളാര്‍ വൈദ്യുതി ഉല്‍പാദനത്തില്‍ മുന്നേറാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍; ലക്ഷ്യം സമ്പൂര്‍ണ വൈദ്യുതീകരണം: എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ആര്യനാട് > സോളാര്‍ വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിച്ച് വൈദ്യുതോല്‍പ്പാദന രംഗത്ത് മുന്നേറാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി എം എം മണി. ആര്യനാട്ട് 33കെ.വി സബ്‌സ്റ്റേഷന്റേയും ഇലക്ട്രിക്കല്‍ സെക്ഷന്‍ഓഫീസിന്റേയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി കൂടുതല്‍ വിലയ്‌ക്കാണ് വാങ്ങുന്നത്.

1000മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമം നടത്തി വൈദ്യുതോത്പ്പാദന രംഗത്ത് മുന്നേറ്റ മുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ആദിവാസി മേഖലകളില്‍പ്പോലും കോടികള്‍ മുടക്കിയാണ് വൈദ്യുതി എത്തിച്ചത്. ബോര്‍ഡിലെ ജീവനക്കാരുടെ കര്‍മനിരതമായ പ്രവര്‍ത്തനം കൊണ്ടാണ് സര്‍ക്കാരിന് ലക്ഷ്യം കൈവരിക്കാനായത്. ഇതില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ കെഎസ് ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷനായി. എ സമ്പത്ത് എംപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെമധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് അജിതകുമാരി, ജില്ലാ പഞ്ചായത്തംഗം വി വിജുമോഹന്‍, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാമിലാബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.


 

പ്രധാന വാർത്തകൾ
Top