17 July Tuesday

ജാതിപ്പേര് പറഞ്ഞ് ആക്ഷേപം: പി സി ജോര്‍ജിന്റെ വീട്ടിലേക്ക് എസ്എന്‍ഡിപിയുടെ പ്രതിഷേധ മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

ഈരാറ്റുപേട്ട > അധ്യാപകരെയടക്കം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പി സി ജോര്‍ജ് എംഎല്‍എയ്‌‌‌‌ക്കെതിരെ വ്യാപക പ്രതിഷേധം. പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ പി സി ജോര്‍ജിന്റെ കോലവും കത്തിച്ചു.

കൂട്ടിക്കല്‍ ഒലയനാട് എസ്‌‌എന്‍ഡിപി സ്‌കൂളിലെ  മനേജ്മെന്റിനേയും അധ്യാപകരെയുമാണ് പി സി ജോര്‍ജ് ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും  ഈഴവ   സമുദായ അക്ഷേപംനടത്തുകയും ചെയ്‌തത്. എസ്എന്‍ഡിപിയുടെ എട്ട് യൂണിയനിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രതിക്ഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.

മാര്‍ച്ച് ചെന്നാട്  കവലയ്‌‌ക്ക്  സമീപം പൊലിസ്  തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന പ്രതിക്ഷേധ  യോഗം എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി റ്റി മന്‍ന്മതന്‍  ഉദ്ഘാടനം ചെയ്‌തു. ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി  അധ്യക്ഷനായിരുന്നു. എം പി.സെന്‍, അഡ്വ കെ എം സന്തോഷ് കുമാര്‍  തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീകുമാര്‍ ശ്രീപാദം, വിനീഷ് പ്ലാത്താനത്ത്, പ്രസാദ് ആരിശ്ശേരി, വി എം ചന്ദ്രന്‍,  വി എം ശശി, എസ് ഡി സുരേഷ്  ബാബു,  അനില്‍ കുറിഞ്ഞിത്താഴെ, വിനോദ് പാലപ്ര, എം വി  ശ്രീകാന്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


 

പ്രധാന വാർത്തകൾ
Top