Top
19
Monday, February 2018
About UsE-Paper

കേരള സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയ്ക്ക് എതിരില്ലാത്ത വിജയം

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കേരള സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് തിളക്കമാര്‍ന്ന വിജയം. ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്റെ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു.

വിജയികള്‍ : ചെയര്‍മാന്‍ വിഷ്ണു കെപി (ഐഎംകെ), ജനറല്‍ സെക്രട്ടറി മനേഷ് പി, (മലയാളം), വൈസ് ചെയര്‍മാന്‍ ലക്ഷ്മി പ്രഭ (മലയാളം), അരുണ്‍ സി അപ്പുക്കുട്ടന്‍ (പൊളിറ്റിക്കല്‍ സയന്‍സ്), സെക്രട്ടറി വിഷ്ണു വിഎസ്(ബോട്ടണി), അരുണ്‍ എ (ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ്), യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ജോണ്‍ വില്യംസ് (ഹിസ്റ്ററി).

ഫാക്കല്‍റ്റി പ്രതിനിധികള്‍ : സയന്‍സ് മഹേഷ് എ (ഫിസിക്‌സ്), സോഷ്യല്‍ സയന്‍സ് നൗഫല്‍ എന്‍ (പൊളിറ്റിക്കല്‍ സയന്‍സ്), അപ്ലൈഡ് സയന്‍സ് വിമല്‍ രാജ് (ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്), ഓറിയന്റല്‍ സ്റ്റഡീസ് സാം റോബര്‍ട്ട് (ഭാഷാശാസ്ത്രം), ആര്‍ട്‌സ് രഞ്ജിത് ആര്‍ നായര്‍ (കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം), മാനേജ്‌മെന്റ് ബിത എസ് മണി, നിയമം നിഖില്‍ ജി, കൊമേഴ്‌സ് മിഥുന്‍ വി.

'മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോത്സുക കലാലയങ്ങള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കേരള സര്‍വകലാശാല ആസ്ഥാനത്ത് ആഹ്ലാദ പ്രകടനം നടത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ, പ്രസിഡന്റ് വിഎ വിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മനേഷ്, ജോണ്‍ വില്യംസ്, സെനറ്റ് മെമ്പര്‍ നജീബ് എസ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

 

Related News

കൂടുതൽ വാർത്തകൾ »