22 September Saturday

എസ്എഫ്ഐ സംസ്ഥാന പഠനക്യാമ്പ് ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018


തിരുവനന്തപുരം
എസ്എഫ്ഐ  സംസ്ഥാന പഠനക്യാമ്പ് വെള്ളിയാഴ‌്ചമുതൽ മൂന്നുദിവസം  ഇ എം എസ് അക്കാദമിയിൽ നടക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ക്യാമ്പ്  ഉദ്ഘാടനം ചെയ്യും. മാർക്സിയൻ ദർശനം എന്ന വിഷയത്തിൽ ക്ലാസെടുക്കും.

സാർവദേശീയ രാഷ്ട്രീയ സംഭവവികാസങ്ങൾ എന്ന വിഷയത്തിൽ ഡോ. പി ജെ വിൻസെന്റും ഉന്നതവിദ്യാഭ്യാസരംഗത്തെ ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ ഷിജുഖാനും ക്ലാസെടുക്കും.

ശനിയാഴ്ച ദിനേശൻ പുത്തലത്ത‌്, എൻ രതീന്ദ്രൻ, വി ബി പരമേശ്വരൻ, പ്രൊഫ. വി കാർത്തികേയൻനായർ എന്നിവരും ഞായറാഴ‌്ച സ്ത്രീയും പി എസ‌് ശ്രീകലയും വി പി സാനുവും ക്ലാസെടുക്കും.
 

പ്രധാന വാർത്തകൾ
Top