Top
22
Monday, January 2018
About UsE-Paper

സമരം ശക്തമാക്കി എസ്എഫ്‌ഐ; കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റല്‍ സമരം ഒത്തുതീര്‍പ്പായി

Saturday Dec 16, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ രണ്ടു ദിവസമായി തുടരുന്ന ഹോസ്റ്റല്‍ സമരം ഒത്തുതീര്‍ന്നു. സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ.റഹീം, പ്രതിന്‍ സാജ് കൃഷ്ണ, ഡോ.പി.എം.രാധാമണി, സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം വി.ശിവന്‍കുട്ടി, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.എ.വിനീഷ്, ക്യാമ്പസ് സെക്രട്ടറി പി.മനേഷ്, പ്രസിഡന്റ് ജോണ്‍ വില്യംസ്, സെനറ്റ് മെമ്പര്‍ എസ്.നജീബ്, ഗവേഷക യൂണിയന്‍ ചെയര്‍മാന്‍ കെ.പ്രഭാഹരന്‍, ഡിപ്പാര്‍ട്ട്‌മെന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.ഘോഷ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇന്നു മുതല്‍ ഹോസ്റ്റല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.


ഹോസ്റ്റല്‍ മെസിലെ ഭക്ഷണത്തില്‍ കഴിഞ്ഞ ദിവസം പുഴുവിനെ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഉപരോധസമരം സംഘടിപ്പിച്ചു. കാര്യവട്ടം ക്യാമ്പസിലെ പ്രശ്‌നങ്ങളില്‍നിന്ന് തടിയൂരാനും വിദ്യാര്‍ഥിപ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനും ക്യാമ്പസും ഹോസ്റ്റലും 22 വരെ അടച്ചിടാനാണ് വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടത്. ശനിയാഴ്ച രാവിലെ ഏഴിനകം ഹോസ്റ്റല്‍ ഒഴിഞ്ഞില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പും നല്‍കി. വൈസ് ചാന്‍സിലറുടെ ഭീഷണിക്കെതിരെ എസ്.എഫ്.ഐ. സമരം കടുപ്പിച്ചതോടെ  ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടു പോകാതെ സമരത്തിനൊപ്പം നിന്നു.

ഇവരെ വാര്‍ഡന്റെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍ പൂട്ടിയിട്ടത് സംഘര്‍ഷത്തിലേയ്ക്ക് പോയതാണ് വിഷയം വേഗത്തില്‍ ഒത്തുതീര്‍പ്പായത്.ക്യാമ്പസിലെ അധ്യയനം അവതാളത്തിലാക്കുന്നതിനൊപ്പം വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് എസ്.എഫ്.ഐ. കേരള സര്‍വകലാശാല ക്യാമ്പസ് കമ്മിറ്റി നേതൃത്വം കൊടുത്തത്.