Top
20
Wednesday, September 2017
About UsE-Paper

'നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത കാമ്പസ്';എസ്എഫ്‌ഐ സംസ്ഥാന ജാഥ പര്യടനം തുടരുന്നു

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം/കണ്ണൂര്‍>'നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത കാമ്പസ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖല ജാഥകള്‍ പര്യടനം തുടരുന്നു. സംസ്ഥാന സെക്രട്ടറി എം വിജിന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാജാഥ കണ്ണൂരും  സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ് ക്യാപ്റ്റനായ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്തു നിന്നും പര്യടനം തുടരുന്നു. കലാലയ രാഷ്ട്രീയത്തിന് നിയമ നിര്‍മാണം നടത്തുക, വിദ്യാര്‍ഥിപക്ഷ ദേശീയ വിദ്യാഭ്യാസനയം,മത നിരപേക്ഷ കലാലയം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥ പ്രധാനമായും ഉയര്‍ത്തുന്നത്.
                   
സംസ്ഥാന സെക്രട്ടറി എം വിജിന്‍ ക്യാപ്റ്റനും, കേന്ദ്രകമ്മിറ്റിയംഗം  പ്രതിന് സാജ് കൃഷ്ണ മാനേജറുമായ  വടക്കന്‍ മേഖല ജാഥ വടക്കന്‍ മേഖല ജാഥ  കണ്ണൂരില്‍ പെരിങ്ങോം ഗുരുദേവ് കോളേജില്‍ നിന്ന്  പ്രയാണം ആരംഭിച്ചു. പയ്യന്നുര്‍ ടൌണ്‍, പിലാത്തറ ടൌണ്‍, ശ്രീകണ്ഠപുരം എസ്ഇഎസ്, എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം  തളിപ്പറമ്പ് ടൗണില്‍ ജാഥാ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ എം വിജിന്‍, മാനേജര്‍ പ്രതിന് സാജ് കൃഷ്ണ, ജാഥ അംഗങ്ങളായ ആര്യ എസ് ആര്‍, ലിന്റോ ജോസഫ്, ഫെബിന്‍ എം എസ്, സജിത്ത് പി ആനന്ദ്, ശില്പ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വടക്കന്‍ മേഖല ജാഥ വെള്ളിയാഴ്ച  കണ്ണൂരില്‍  രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ  യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്ന് ജാഥ   പ്രയാണം ആരംഭിക്കും. 11 മണി കൃഷ്ണമേനോന്‍ വനിത കോളേജ്, 11.30 എസ്.എന്‍ കോളേജ് ,1 മണി ഇരിട്ടി , എന്നിവിടങ്ങളിലെ  സ്വീകരണത്തിനുശേഷം 2 .30 നു മട്ടന്നൂര്‍ ടൗണില്‍  ജാഥാ സമാപിക്കും.
   


സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ് ക്യാപ്റ്റനും, കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സല്‍ മാനേജറുമായ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരം  യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പ്രയാണം ആരംഭിച്ചു. പാളയം , വഞ്ചിയൂര്‍, പേരൂര്‍ക്കട, നെടുമങ്ങാട് എന്നീ  സ്വീകരണത്തിനുശേഷം 3.30 നു വിതുരയില്‍ ജാഥ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍   ജാഥാ ക്യാപ്റ്റന്‍  ജയിക് സി തോമസ്,ജാഥാ മാനേജര്‍ മുഹമ്മദ് അഫ്‌സല്‍  ജാഥ അംഗങ്ങളായ ഖദീജത് സുഹൈല, അഥീന സതീഷ്,ശ്യാം മോഹന്‍,കെ എസ് റോസ്സ്ല്‍ രാജ്ശ്, ,     ശ്യാം  പ്രസാദ്,എന്നിവര്‍ സംസാരിച്ചു.തെക്കന്‍ മേഖല ജാഥാ വെള്ളിയാഴ്ച   രാവിലെ പത്തുമണിക് കഴക്കൂട്ടത്തില്‍  നിന്ന്  പ്രയാണം ആരംഭിക്കും.11 മണിക് കാര്യവട്ടം ക്യാമ്പസ്,12 മണിക് വെഞ്ഞാറമൂട്,1 മണിക് കിളിമാനൂര്‍,2.30 ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 3.30 നു ജാഥ വര്‍ക്കലയില്‍ സമാപിക്കും.

ഒക്ടോബര്‍ അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജാഥകള്‍ സമാപിക്കും.  കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിക്കും. സമാപനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

Related News

കൂടുതൽ വാർത്തകൾ »