23 September Sunday

വി എ വിനീഷ് പ്രസിഡന്റ‌്, കെ എം സച്ചിൻദേവ് സെക്രട്ടറി ; എസ‌്എഫ‌്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻUpdated: Monday Jun 25, 2018

വിഎ വിനീഷ്, കെഎം സച്ചിന്‍ദേവ്‌


കൊല്ലം

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി വി എ വിനീഷ് (തിരുവനന്തപുരം), സെക്രട്ടറിയായി കെ എം സച്ചിൻദേവ് (കോഴിക്കോട്) എന്നിവരെ കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 83 അംഗ സംസ്ഥാന കമ്മിറ്റിയെയും 19 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. മൂന്നുദിവസമായി സ.അജയപ്രസാദ് നഗറിൽ (യൂനുസ് കൺവൻഷൻ സെന്റർ, ആശ്രാമം) നടന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു.

വൈസ് പ്രസിഡന്റുമാർ: ആദർശ് എം സജി (കൊല്ലം), ശരത‌് (ഇടുക്കി), ശിൽപ്പ സുരേന്ദ്രൻ (എറണാകുളം), കെ രഹ്ന സബീന (മലപ്പുറം). ജോയിന്റ് സെക്രട്ടറിമാർ: എ പി അൻവീർ (കണ്ണൂർ), ശരത് പ്രസാദ് (തൃശൂർ), കെ എം അരുൺ (കോട്ടയം), എസ് അഷിത (ആലപ്പുഴ).  (സെക്രട്ടറിയറ്റ‌് അംഗങ്ങൾ‐ പേജ‌് 5)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top