16 November Friday
കർശന നടപടി സ്വീകരിക്കണം

ഹനാന് പൂർണ പിന്തുണ : എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


തിരുവനന്തപുരം

ഉപജീവനത്തിനായി മീൻ വിൽക്കാനിറങ്ങിയ ഹനാൻ എന്ന വിദ്യാർഥിനിയെ അപമാനിച്ച‌് സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം  നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമൈന്ന‌് എസ‌്എഫ‌്ഐ ആവശ്യപ്പെട്ടു. പ്രതിസന്ധി നിറഞ്ഞ ജീവിത സാഹചര്യത്തെ അതിജീവിക്കാൻ സ്വയം ജോലി കണ്ടെത്തി പഠന മാർഗം സ്വീകരിച്ച വിദ്യാർഥിനിയെ അഭിമാനപൂർവമാണ് സമൂഹം നോക്കിക്കാണേണ്ടത്.
വിദ്യാർഥിനിക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും രേഖപ്പെടുത്തുന്നു. വസ്തുതാവിരുദ്ധമായ പ്രതികരണങ്ങൾ നടത്തേണ്ട ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങളെ മാറ്റി തീർക്കരുത‌്. 

വ്യക്തികളെ അപമാനിക്കുന്ന പരാമർശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ‌് ഒറ്റപ്പെടുത്തണം.
വിദ്യാർഥിനിയെ അപമാനിക്കും വിധമുള്ള അഭിപ്രായങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും  എസ‌്എഫ‌്ഐ  സംസ്ഥാന പ്രസിഡന്റ് വിനീഷ്  സെക്രട്ടറി സച്ചിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top