Top
19
Sunday, November 2017
About UsE-Paper

ഡോണ്‍ബോസ്‌കോ കോളേജില്‍ എസ്എഫ്ഐ നടത്തിയ സമരത്തിന് വിജയം; ജിഷ്‌ണു ഗോപാലിനെ തിരിച്ചെടുക്കുമെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പ്

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
എസ്എഫ്ഐ നടത്തിയ അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച സംഘടിപ്പിച്ച ബഹുജന പ്രതിഷേധച്ചങ്ങലയില്‍ നിന്ന്

കല്‍പ്പറ്റ > സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് കോളേജില്‍നിന്നും  പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബത്തേരി ഡോണ്‍ബോസ്‌കോ കോളേജില്‍ എസ്എഫ്ഐ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹസമരം അവസാനിപ്പിച്ചു.  മാനേജ്‌ന്റെ് പുറത്താക്കിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ജിഷ്‌ണു വേണുഗോപാലിനെ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ്  വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച  കലക്ടര്‍ എസ് സുഹാസ് കോളേജ് മാനേജ്മെന്‌റ് പ്രതിനിധികളും  വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനം. ജിഷ്‌ണുവിനെ തിരിച്ചെടുക്കുകയും പിന്നീട് മറ്റൊരു കോളേജില്‍ പ്രവേശിപ്പിക്കുന്നത് ആലോചിക്കുകയും ചെയ്യും. തിരിച്ചെടുത്താലും കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പ്രതികാര നടപടിക്കുള്ള സാധ്യത കണക്കിലെടുത്ത് പിന്നീട് മറ്റൊരു കോളേജിലേക്ക് മാറ്റാന്‍ എസ്എഫ്ഐ തീരുമാനിക്കുകയായിരുന്നു. സി കെ ശശീന്ദ്രന്‍ എംഎല്‍എ, ബത്തേരി സിഐ സുനില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച ബഹുജന പ്രതിഷേധച്ചങ്ങല നടത്തിയിരുന്നു.

 

Related News

കൂടുതൽ വാർത്തകൾ »