16 November Friday

വ്യാപാരികളുടെ സെക്രട്ടറിയറ്റ് മാർച്ചും ധർണയും 31 ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


കോട്ടയം

വികസനാവശ്യങ്ങൾക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നിയമവിധേയമാക്കി നടപ്പിലാക്കുക, വാടക നിയന്ത്രണനിയമം പാസാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 31 ന് സെക്രട്ടറിയറ്റിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തുമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ധർണയുടെ ഉദ്ഘാടനം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നിർവഹിക്കും. സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ എംഎൽഎ അധ്യക്ഷനാകും.
കാസർഗോഡ്‐തിരുവനന്തപുരം നാഷണൽ ഹൈവേ വീതി കൂട്ടുമ്പോൾ ആയിരക്കണക്കിന് വ്യാപാരികൾ ഒഴിപ്പിക്കപ്പെടും. ഇവർക്കായി പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതിലെ അപാകം പരിഹരിച്ചുവേണം ഹൈവേ വികസന അതോറിറ്റി ഒഴിപ്പിക്കൽ നടപ്പിലാക്കാൻ. അതുപോലെതന്നെ വാടകക്കാരായ വ്യാപാരികളുടെ താൽപര്യം സംരക്ഷിച്ചുവേണം പുതിയ വാടക നിയന്ത്രണനിയമം പാസാക്കാനെന്ന‌് സമിതി  ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു, ജില്ലാ സെക്രട്ടറി കെ എസ് മണി എന്നിവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top