21 September Friday

ചെങ്ങന്നൂരില്‍ മുങ്ങിയ ഒറ്റനില വീടുകളില്‍ ഇന്ന് തെരച്ചില്‍

വി എം പ്രദീപ്‌Updated: Tuesday Aug 21, 2018

ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ..ഫോട്ടോ: ആര്‍ സഞ്ജീവ്

ചെങ്ങന്നൂർ> പ്രളയത്തിൽ മുങ്ങിയ ചെങ്ങന്നൂരിലെ ഒറ്റപെട്ട വീടുകളിൽ ഇന്ന് തെരച്ചിൽ  ഓടിട്ട ഒറ്റ നില വീടുകളിലാണ് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് രക്ഷാ സേനയ് ജനങ്ങളും ചേർന്ന്  പരിശോധിക്കുന്നത്. ഈ പരിശോധന രാവിലെ ആരംഭിയ്ക്കുമെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. ഇതുവരെ ചെങ്ങന്നൂരിൽ അര ലക്ഷം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ രക്ഷാദൗത്യം പൂർണമായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിടാനാണ് പുഴയോരങ്ങളിലെ ഒറ്റനില വീടുകളിൽ പരിശോധന നടത്തുന്നത്.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവവർത്തനമാണ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് നടന്നത്' രണ്ട് ലക്ഷീ പേരെ ഇവിടെ മാത്രം പ്രളയം നേരിട്ട് ബാധിച്ചു പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ ' മാന്നാർ പഞ്ചായത്തുകൾ പൂർണമായും നഗരസഭ, വെൺമണി, ചെറിയനാട് പഞ്ചായത്തുകൾ ഭാഗികമായും മുങ്ങി. 500 കോടി രൂപയിലേറെ നഷ്ടമെന്നാണ് പ്രാഥമിക നിഗമനം. സർവതും നഷ്ടപ്പെട്ട ഒരു ലക്ഷത്തിലേറെയാളുകൾ 132 ദുരിതാശ്വാസ കേന്ദ്രങ്ങളിലും കൂടാതെ വെള്ളം കയറാത്ത ആയിരത്തിലേറെ വീടുകളിലുമായി കഴിയുകയാണ്. കര നാവിക സേനകളും 193 ബോട്ടുകളിലെത്തിയ 1200 മത്സ്യത്തൊഴിലാളികളും എൻഡിആർഎഫ്, സിഐഎസ്എഫ് , പൊലീസ്, ഫയർ ഫോഴ്സ്, കോസ്റ്റ് ഗാർഡ് , റവന്യു, വനം ഉദ്യോഗസ്ഥരാണ് അഞ്ച് നാൾ നീണ്ട വിശ്രമരഹിത ദൗത്യത്തിൽ മുഴുകിയത് സങ്കടക്കടലിൽ നിന്ന് രക്ഷ തീരമണഞ്ഞ ജനങ്ങളെ സഹായിക്കാൻ വാഹനങ്ങളിൽ ഭക്ഷണവും വെള്ളവും വസ്ത്രങ്ങളുമായി കേരളത്തിന്റെ നാനാഭാഗത്തു നിന്നും എണ്ണമില്ലാത്ത വാഹനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വീടുകളിൽ നിറഞ്ഞ ചെളിനീക്കം ചെയ്യാനായിട്ടില്ല ആയിരക്കണക്കിന് വീടുകളാണ് ചെളി മൂടി കിടക്കുന്നത്.

രക്ഷാത്തുരുത്തായി തിരുവൻവണ്ടൂർ ടൗൺ

ചെങ്ങന്നൂർ>ചെങ്ങന്നൂരിൽ വെള്ളമിറങ്ങിയപ്പോൾ രക്ഷാത്തുരുത്തായി തിരുവൻവണ്ടൂർ ടൗൺ. പഞ്ചായത്തിന്റെ തീരദേശങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സേനയും രക്ഷാപ്രവർത്തകരും തിങ്കളാഴ‌്ചയും ദൗത്യം തുടർന്നു.

നന്നാട്, മുറിയായിക്കര, വനവാതുക്കര, ഇരമല്ലിക്കര പ്രദേശങ്ങളിൽ മിക്കവീടുകളും ഇപ്പോഴും വെള്ളത്തിലാണ്. രണ്ടാം നിലയിൽ കഴിയുന്ന പല വീട്ടുകാരും  ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായിട്ടില്ല. ബന്ധുക്കളെ  ബോട്ടുകളിൽ കൊണ്ടുപോയി കാര്യങ്ങളുടെ രൂക്ഷത ബോധ്യപ്പെടുത്തിയാണ് ഇവരെ കൂട്ടിക്കൊണ്ടുവരുന്നത‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top