20 November Tuesday

എസ്‌‌‌ഡിപിഐ ഭീകരത വീണ്ടും; കോഴിക്കോട് എസ്എഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

കോഴിക്കോട് > സംസ്ഥാനത്ത് വീണ്ടും എസ്‌‌‌ഡിപിഐ ഭീകരത. കോഴിക്കോട് എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐ ക്രമിനല്‍ സംഘം വെട്ടി. കോഴിക്കോട് പേരാമ്പ്രയിലെ കാരയാടാണ് സംഭവം.

എസ്എഫ്‌ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ് വിഷ്‌ണു‌വിനാണ് വെട്ടേറ്റത്. വിഷ്‌ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട്‌  കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖംമൂടിയണിഞ്ഞ‌് ബൈക്കിലെത്തിയ സംഘം വടിവാൾ ഉപയോഗിച്ച‌് വെട്ടുകയായിരുന്നു. ഇരുമ്പുവടികൊണ്ട‌് തലയ‌്ക്ക‌് അടിക്കുകയും ചെയ‌്തു. തിങ്കളാഴ‌്ച രാത്രി പത്തോടെ ഡിവൈഎഫ‌്ഐ മേഖലാ കമ്മിറ്റി അംഗം കൂടിയായ വിഷ‌്ണു യോഗം കഴിഞ്ഞ‌് വീട്ടിലേക്ക‌് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ കൊലപാതകത്തെ തുടർന്ന‌് പ്രകടനം നടത്തിയ വിഷ‌്ണുവിനെയും  എസ‌്എഫ‌്ഐ പ്രവർത്തകരെയും കഴിഞ്ഞ ദിവസം എസ‌്ഡിപിഐക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. ‘എസ‌്ഡിപിഐക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ തങ്ങളുടെ ശക്തിയെന്താണെന്ന‌് കാണിച്ചു തരാ’മെന്നായിരുന്നു ഭീഷണി. ഇതിന്റെ തുടർച്ചയായാണ‌് തിങ്കളാഴ‌്ച രാത്രിയിലെ ആക്രമണം.

സംഭവവുമായി ബന്ധപ്പെട്ട‌് എസ‌്ഡിപിഐ ജില്ലാ ഭാരവാഹിയായ കാരയാട‌് ഏക്കാട്ടൂർ സ്വദേശി രൈരോത്ത‌് മുഹമ്മദിനെ മേപ്പയ്യൂർ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു.  സിപിഐ എം പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന‌് നേരത്തെതന്നെ ഇയാളുടെ പേരിൽ പരാതിയുണ്ട‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top