15 October Monday

ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ആരംഭിക്കും; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018

തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളിലെ അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 നടത്തും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ചില്‍ നടക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് പകരം മുഴുവന്‍ സ്‌കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണമെന്നും തീരുമാനിച്ചു.

ക്യുഐപി യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അധ്യക്ഷനായി. യോഗത്തില്‍ ഡിപിഐ കെ വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പി കെ സുധീര്‍ ബാബു, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ജെ പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, ഹരിഗോവിന്ദന്‍, എം തമീമുദ്ദീന്‍, എ കെ സെയ്‌നുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top