Top
23
Tuesday, January 2018
About UsE-Paper

''ഇവിടെ ആരെതിര്‍ക്കാന്‍.. സണ്ണിക്ക് കോഴിക്കോട്ടേക്ക് സ്വാഗതമെന്ന് '' സന്തോഷ് പണ്ഡിറ്റ്

Saturday Dec 16, 2017
വെബ് ഡെസ്‌ക്‌


കൊച്ചി> കര്‍ണാടകത്തിലേക്ക് സംഘപരിവാറുകാര്‍ പ്രവേശനം നിഷേധിച്ച ബോളിവുഡ് താരം സണ്ണി ലിയോണിനെ കോഴിക്കോട് നഗരത്തിലേക്ക് സ്വാഗതം ചെയ്ത് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്.കര്‍ണാടകയില്‍ പുതുവല്‍സര പരിപാടിയില്‍ സണ്ണിലിയോണ്‍ പങ്കെടുത്താല്‍ കൂട്ട ആത്മഹത്യചെയ്യുമെന്നസംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുമ്പോഴാണ് സന്തോഷ് പണ്ഡിറ്റിന്റെ കേരളത്തിലേക്കുള്ള ക്ഷണം.

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്‌  ചുവടെ
:
''സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതുവല്‍സര പരിപാടിയില്‍ പങ്കെടുക്കുവാന്‍ അനുമതി നിഷേധിച്ചു എന്നു കേട്ടു..
ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം...
ആത്മഹത്യാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി...
നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍
കൊണ്ടു വന്നാലോ? പൊളിക്കില്ലേ....(ഇവിടെ ഇപ്പോള്‍ ആര് എതിര്‍ക്കാന്‍ ?)

കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു....
അതിനാല്‍ ഇത്തവണ ഞാനെന്റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വംക്ഷണിക്കുന്നു...!

(വാല്‍ കഷ്ണം: എന്റെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധൃതയില്ലാത്ത സ്വപ്നം....ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക..
ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി...)''- സന്തോഷ് പണ്ഡിറ്റ് പറയുന്നു.