11 December Tuesday

പയ്യാമ്പലത്തെ നിസാർ അഹമ്മദ്‌ സ‌്മൃതി സ‌്തൂപം സംഘപരിവാർ തകർത്തു

വെബ് ഡെസ്‌ക്‌Updated: Friday Nov 2, 2018

കണ്ണൂർ > ജനതാദൾ നേതാവ‌്  അഡ്വ. നിസാർ  അഹമ്മദിന്റെ പയ്യാമ്പലത്തെ സ‌്മൃതി സ‌്തൂപം സംഘപരിവാർ തകർത്തു. വെള്ളിയാഴ‌്ച പുലർച്ചെയാണ‌് സ‌്തുപം തകർത്തത‌്. ശനിയാഴ‌്ചയാണ‌് സ‌്തൂപത്തിന്റെ അനാഛാദനം നടക്കേണ്ടിയിരുന്നത‌്.

കഴിഞ്ഞ ദിവസം സ‌്തൂപം പയ്യാമ്പലത്ത‌് അനുവദിക്കില്ലെന്ന‌് വിശ്വഹിന്ദു പരിഷത്ത‌് ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതക്കാരല്ലാത്തവരുടെ സ‌്മാരക സ‌്തൂപം പയ്യാമ്പലത്ത‌് അനുവദിക്കാനാവില്ലെന്നായിരുന്നു ഭീഷണി. നിർമാണത്തിലുള്ള സ‌്തൂപത്തിന‌് ചുറ്റും കാവി കൊടികളും കുത്തിയിരുന്നു. ഇതേത്തുടർന്ന‌് ജനതാദൾ നേതാക്കൾ ബിജെപിയുടെയും ആർഎസ‌്എസിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കളുമായി സംസാരിച്ചിരുന്നു. ആലോചിച്ചു പറയാം എന്നാണ‌് ഇവർ മറുപടി നൽകിയത‌്. എന്നാൽ വെള്ളിയാഴ‌്ച പുലർച്ചെയോടെ സ‌്തൂപം തകർക്കുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top