11 December Tuesday

കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കം എല്ലാ മറയും നീക്കി പുറത്തുവന്നു: എസ് ആര്‍ പി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 21, 2018

ന്യൂഡല്‍ഹി > ശബരിമലയിലെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള . പ്രത്യേക പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് ആയുധങ്ങളുമായി പോകണമെന്ന ബിജെപി സര്‍ക്കുലര്‍ ഇതിനു തെളിവാണ്. താലിബാനെയും ഖലിസ്ഥാന്‍ ഭീകരരെയും പോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്--ബിജെപി നീക്കം എല്ലാ മറയും നീക്കി പുറത്തുവന്നുവെന്നും എസ്ആര്‍പി പ്രതികരിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top