21 November Wednesday

ശബരിമല തീർഥാടകർക്ക‌് ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


പത്തനംതിട്ട
കാലവർഷം കനത്തതിനാൽ  ശബരിമല തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി. മിഥുനമാസ പൂജയോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ 19 വരെയാണ‌്  നട തുറക്കുന്നത‌്. ശബരിമലയിലേക്ക് ഇരുചക്ര വാഹനങ്ങളിലും മുച്ചക്ര വാഹനങ്ങളിലും തുറന്ന വാഹനങ്ങളിലുമുള്ള യാത്ര ഒഴിവാക്കണം. തീർഥാടകർ വൃക്ഷങ്ങളുടെ ചുവട്ടിലും മലഞ്ചരിവിലും വിശ്രമിച്ചും വാഹനങ്ങൾ നിർത്തിയുമുള്ള യാത്ര ഒഴിവാക്കണം.  പമ്പാനദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുമെന്നതിനാൽ  സ്നാനം ജാഗ്രതയോടെ ചെയ്യണം. മലകയറുന്നവർ വൃക്ഷങ്ങളുടെ ചുവട്ടിൽ വിശ്രമിക്കരുത‌്. അടിയന്തര സാഹചര്യമുണ്ടായാൽ  കലക്ടറേറ്റിലെ ദുരന്തനിവാരണവിഭാഗം കൺട്രോൾ റൂമിൽ അറിയിക്കണം. ഫോൺ: 0468 2322515.മ

പ്രധാന വാർത്തകൾ
Top