15 December Saturday

മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

തിരുവനന്തപുരം > മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ (84)അന്തരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌‌കാരം വ്യാഴാഴ്ച പകല്‍ ഒന്നിന് തൈയ്‌ക്കാട് ശാന്തി കാവടത്തില്‍. 

രണ്ട് ദിവസം മുന്‍പ് പനിയും ശ്വാസംമുട്ടലുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്നാണ് അന്ത്യം. 

മുന്‍ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാര്‍ സഹോദരനാണ്. വിമലയാണ് ഭാര്യ. മക്കള്‍: ഡോ.ആശ, ഡോ.പി രാജ്കുമാര്‍ (ഇംഗ്ലണ്ട്), പി വിജയകുമാര്‍ (എന്‍ജിനിയര്‍). മരുമക്കള്‍: ഡോ.ശ്രീകുമാര്‍, നിത, സുപ്രിയ.  സഹോദരങ്ങള്‍:  പത്മാമേനോന്‍, ഐശ്വര്യ മേനോന്‍.

 


പ്രധാന വാർത്തകൾ
Top