14 December Friday

സമരം സ്‌‌‌‌ത്രീപ്രവേശനത്തിനെതിരല്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

കോഴിക്കോട് > ശബരിമലയില്‍ നടക്കുന്ന സമരം സ്ത്രീപ്രവേശനത്തിനെതിരല്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി. അങ്ങനെയാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണെന്നും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഗൂഢപദ്ധതിയെ അംഗീകരിക്കാനാവില്ലെന്നും ഗോപാലന്‍കുട്ടി 'മാതൃഭൂമി' ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങളുടെ സമരം സ്‌‌ത്രീപ്രവേശനത്തിനെതിരായല്ല കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top