Top
19
Monday, February 2018
About UsE-Paper

സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാരനെതിരെ കേസ്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

തലശേരി> സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാരനെതിരെ കതിരൂര്‍ പൊലീസ് കേസെടുത്തു. പൊന്ന്യം മൂന്നാംമൈലിലെ പ്ലസ്‌ടു വിദ്യാര്‍ഥിയെയാണ് സഹോദരന്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശ്രീകൃഷ്‌ണ ജയന്തിക്ക് തലേ ദിവസമായിരുന്നു സംഭവം. സഹോദരനില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടുകയും നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.

എരഞ്ഞോളി മഹിള മന്ദിരത്തിലാണിപ്പോള്‍ കുട്ടിയുള്ളത്. സ്ഥിരമായി കഞ്ചാവും മറ്റ് ലഹരിവസ്‌തുക്കളും ഉപയോഗിക്കുന്ന ആളാണ് ഇരുപതുകാരനായ സഹോദരന്‍. പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. പോക്‌സോ പ്രകാരമാണ് കേസെടുത്തതെന്ന് കതിരൂര്‍ പൊലീസ് അറിയിച്ചു. കൂത്തുപറമ്പ് സിഐക്കാണ് അന്വേഷണചുമതല.


 

Related News

കൂടുതൽ വാർത്തകൾ »