17 August Friday

കൂത്തുപറമ്പിൽ ആർഎസ്എസ് ആക്രമണം; സിപിഐ എം പ്രവർത്തകനെ വെട്ടികൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


കണ്ണൂര്‍> കൂത്തുപറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനെ ആർഎസ്എസുകാർ വെട്ടി. കതിരൂര്‍ സ്വദേശി ഷാജനെ(40)യാണ് അക്രമികൾ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പുലർച്ചെ അഞ്ചിന് ഷാജൻ പാൽ വിതരണം ചെയ്യുമ്പോഴായിരുന്നു അക്രമം.നീർവേലിയിലെ ശ്രീരാമ ക്ഷേത്രപരിസരത്ത് വച്ചു ഷാജൻ സഞ്ചരിച്ച ബൈക് മറിച്ചിട്ട് വെട്ടുകയായിരുന്നു.



ആക്രമണത്തില്‍ ഗുരുതരമായി  പരുക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും   പ്രവേശിപ്പിച്ചു.
 

പ്രധാന വാർത്തകൾ
Top