17 December Monday

കൊഴിഞ്ഞാമ്പാറയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് അക്രമം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ചിറ്റൂര്‍ > കൊഴിഞ്ഞാമ്പാറയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ  വീണ്ടും ആര്‍എസ്എസ് അക്രമം. തടയാനെത്തിയ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തിന് കൊഴിഞ്ഞാമ്പാറയ്ക്കു സമീപം കരുവപ്പാറയിലാണ് സംഭവം. സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമീപവാസികളായ സിപിഐ എം  പ്രവര്‍ത്തകരെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.

സംഭവമറിഞ്ഞ് കൊഴിഞ്ഞാമ്പാറ,  കസബ സ്റ്റേഷനുകളില്‍നിന്ന് എത്തിയ പൊലീസിനെയും ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചു. കസബ എസ് ഐ റിന്‍സ് തോമസ്, സിപിഒമാരായ പ്രവീണ്‍, രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. കുറെ ദിവസമായി പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാന്‍വേണ്ടി ആര്‍എസ്എസ്സുകാര്‍ ആക്രമണം തുടര്‍ന്നുവരികയാണ്. ഞായറാഴ്ച സിപിഐ എം കൊഴിഞ്ഞാമ്പാറ ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് പെട്രോള്‍ബോംബെറിഞ്ഞിരുന്നു. ഇതിനു തുര്‍ച്ചയായാണ് വ്യാഴാഴ്ച രാത്രിയുണ്ടായ അക്രമം.

അക്രമസംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കരുവപ്പാറ സതീഷ്(33), വടുവന്‍കുളമ്പ് പ്രേംദാസ് (31), വിചിത്രന്‍(27), ഷിബു(29), ചെറിയ നടുക്കളം സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top